വിദ്യാലയം
അക്ഷരപ്പൂക്കളാൽ എന്നെ തലോടിയ
വിദ്യാലയമേ നിനക്കു നന്ദി
അറിവിന്റെ തണൽ കൊണ്ട് ഞാൻ വളർന്നു
നന്മയാകുന്ന ഫലമെനിക്കു തന്നു
പത്തുവർഷം നീണ്ടകുളിർമ തന്നു
ഇന്നിതാ ഞെട്ടറ്റ് പോയിടുന്നു
ഇന്നുനിൻ ഓർമ്മകൾ മാത്രമായി
ഞാനിതാ മുന്പോട്ടു പോയിടുന്നു
ഇനിയുമിനിയും അറിവുതേടി
അക്ഷരപപൂക്കളാൽ എന്നെ തലോടിയ
വിദ്യാലയമേ നിനക്കു നന്ദി
അഖിൽ സുരേഷ്